തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച 10വയസ്സുകാരി മരിച്ചു

തമിഴ്‌നാട് തിരുവണ്ണാമലയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണ് പെണ്‍കുട്ടി. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന അര്‍ണിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ വെച്ചാണ് മരണപ്പെട്ടത്. കുടുംബത്തിലെ മറ്റ് മൂന്നുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദിന്റെ മകന്‍ ലോഷിണിയാണ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ 29 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും ഹോട്ടലില്‍ പരിശോധന നടത്തി. 15 കിലോയോളം കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്തു.

സംഭവത്തില്‍ ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.