കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡിസംബർ 22ന് പ്രധാന്‍മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി.
Related Posts
പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്
പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 201 പേര്‍ക്ക് രോഗമുക്തി ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4066 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക്…
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 431 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 12.4…
ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവര്‍ പൊലീസിനൊപ്പം പരിശോധനയിൽ; സംഭവം വളാഞ്ചേരിയിൽ
വളാഞ്ചേരി പൊലീസിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ പരിശോധനക്ക് ഒപ്പമെത്തിയ യുവാക്കളെക്കണ്ട് നാട്ടുകാര്‍ അമ്പരന്നു. കഴിഞ്ഞദിവസം നിയമലംഘനം നടത്തിയവര്‍ ഇന്നിതാ പൊലീസിനൊപ്പം പരിശോധനക്ക്. കാര്യം പൊലീസ് നല്കിയ ചെറിയ…