National Politics

രാഷ്ട്രീയ പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം: പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രിംകോടതി

രാഷ്ട്രീയ പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയിലൂടെയാണ് തിരുമാനം കൈകൊണ്ടത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്‌മണ്യൻ നിരീക്ഷിച്ചു. എന്നാൽ ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധി വായിച്ചു

പൊതു അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ ഉൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര വിഷയത്തിലും സുപ്രിംകോടതിയിൽ ഇന്നും ഭിന്നവിധികൾ ഉണ്ടായി. മാർഗ്ഗനിർദ്ധേശങ്ങൾ എർപ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി. എന്നാൽ അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ അടക്കം നടത്തുന്ന പരാമർശങ്ങൾ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ബലാത്സംഗ കേസിലെ ഇരയ്ക്ക് എതിരായ അസം ഖാന്റെ പരാമർശങ്ങളായിരുന്നു കേസിനാധാരം. മന്ത്രി സ്ഥാനത്തിരുന്ന എം.എം മണി പെമ്പിളെ ഒരുമയ്ക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അനുബന്ധ കേസിന്റെ ഭാഗനീയു. ഭരണഘടനാ സ്ഥാനത്തുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ വേണ്ടെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.