സംസ്ഥാനത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം, എണ്ണ, കേടായ മാംസം പിടികൂടി

തൃശൂർ/ പാലക്കാട്/ കൽപ്പറ്റ : സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. പാലക്കാട്, കൽപ്പറ്റ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരത്തിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ  പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് പ്രവൃത്തിക്കുന്ന പാലക്കാടൻ ബേക്കറി, റോളക്സ് ഹോട്ടൽ, അറഫാ ഹോട്ടൽ, മിഥില തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക് ഭക്ഷ്യസുരാക്ഷ വിഭാഗം നോട്ടീസ് നൽകി.

വയനാട് കൽപ്പറ്റയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഫ്രണ്ട്സ് ഹോട്ടൽ, ടേസ്റ്റ് ആൻ്റ് മിസ്റ്റ്, ബെയ്ച്ചോ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കൽപ്പറ്റ നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. പോത്തും കാലിറച്ചി, മീൻ കറി, ന്യൂഡിൽസ്, പഴകിയ മാവ്, എണ്ണ, പാൽ തുടങ്ങിയവയാണ് പിടികൂടിയത്. ഹോട്ടലുകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.