മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്യേഷണം .വ്യാഴാഴ്ച രാത്രി 7 മണിയോടെ തച്ചമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എച്ച്പിയുടെ 25 സിലിണ്ടറുകളും നാല് വാണിജ്യ സിലിണ്ടറുകളും ഭാരത് ഗ്യാസിൻ്റെ എട്ട് സിലിണ്ടറുകളും 20 കിലോയുടെ ഒരു സിലിണ്ടറുമാണ് പിടിച്ചെടുത്തത് നാല് കാലി സിലിണ്ടറുകളും ഗ്യാസ് നിറക്കാനുള്ള ഉപകരണവും പിടിച്ചെടുത്തു. വീടിന്റെ മുൻപിൽ നിർത്തിയിരുന്ന ഗ്യാസ് സിലിണ്ടർ നിറച്ച ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്.

പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ സമീപ ഏജൻസിക്ക് കൈമാറി. കല്ലടിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.
താലൂക്ക് സപ്ലെ ഓഫിസർ പത്മിനി, അസി. താലൂക്ക് സ്‌പ്ലെ ഓഫിസർ മനോജ് വീട്ടിക്കാട്ട്, റേഷനിങ് ഇൻസ്പെക്ടർമാരായ തങ്കച്ചൻ, മുീബ് റഹ്‌മാൻ, മിനി, കല്ലടിക്കോട് പൊലീസ് ഇൻസ്പെക്‌ടർ ഷഫീർ, എസ്‌മാരായ നൗഷാദ്, ശ്രീനിവാസൻ, എസ്‌സിപിഒമാരായ പത്മരാജൻ, രതീഷ്‌കുമാർ എന്നിരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർ നടപടി സ്വീകരിക്കാനായി പൊലീസിനു പരാതി നൽകിയതായി അസി. ടിഎസ്ഒ പറഞ്ഞു.