അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വീസ

പ്രശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വീസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇഖ്ബാലില്‍ നിന്നും അമൃത യുഎഇ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ നേടിക്കൊടുത്തതും ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. ഈ വിസയ്ക്ക് പത്ത് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഇത് പുതുക്കി നല്‍കുകയും ചെയ്യും.