പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നാളെ തൃശ്ശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Related Posts
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി…
അറസ്റ്റിലായ പ്രതി ഷോക്കേറ്റ് മരിച്ച സംഭവം; ലഹരിമരുന്ന് കടത്തിനും കസ്റ്റഡി മരണത്തിനും കേസെടുത്തു
കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളത്ത് കഞ്ചാവ് കേസില്‍ അറസ്റ്റിലായ രഞ്ജിത്താണ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം ഇലക്ട്രിക്…
കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല. കെ സുരേന്ദ്രന് രാജി വയ്ക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. പ്രതിസന്ധി…