കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ധ സമിതി; കേന്ദ്ര കൃഷിമന്ത്രി നേതൃത്വം നൽകും

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമർ സമിതിക്ക് നേതൃത്വം നൽകും. കാർഷിക മേഖലയിലെ വിദ​ഗ്ധരും സമിതിയിൽ അം​ഗങ്ങളായിരിക്കും.

കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോ​ഗിച്ച സമിതിക്ക് പുറമേയാണിത്. കേന്ദ്രസർക്കാർ പ്രതിനിധികൾ അം​ഗങ്ങളായിട്ടുള്ള സമിതിയെ അം​ഗീകരിക്കില്ലെന്ന് കർഷകർ നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് കേന്ദ്ര കൃഷിമന്ത്രിയെ തന്നെ അധ്യക്ഷനാക്കിയുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിയെ അം​ഗീകരിക്കില്ലെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. നിയമം ഡ്രാഫ്റ്റ് ചെയ്തവരെ കൊണ്ടുതന്നെ നിയമം പുനഃപരിശോധിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.