ട്രെയിൻ യാത്രക്കിടെ ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് കുഞ്ഞുമായി പാലക്കാട് പിടിയിൽ

ട്രെയിൻ യാത്രക്കിടെ ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് കുഞ്ഞുമായി പാലക്കാട് പിടിയിൽ,
തമിഴ്നാട് ഡിണ്ടിക്കൽ സ്വദേശി വെട്രിവേലിനെ (32) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നോർത്ത് പൊലീസ് പിടികൂടിയത്

ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ വന്നിരുന്നത്. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവായതിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന് തൃശ്ശൂർ പോലീസിൽ പരാതി നൽകുകയായിരുന്നു
ഇതിനിടെ പാലക്കാട് വച്ച് യുവാവിൻ്റെ കയ്യിൽ കുഞ്ഞിനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെ യ്തതോടെ നിങ്ങളുടെ കുഞ്ഞാണെങ്കിൽ എടുത്തോളൂയെന്നായിരുന്നു വെട്രിവേൽ നൽകിയ മറുപടി. ഇതോടെ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
.ദമ്പതികൾ അറിയാതെയാണ് ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്നാണ് യുവാവിൻ്റെ മൊഴി