യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം: വല്ലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു.

പരസ്യമായി മാനഭംഗ ശ്രമം ; പ്രതി അറസ്റ്റിൽ
ഈ മാസം 7 ന് വല്ലപ്പുഴയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  സ്കൂട്ടറിൽ വന്നിരുന്ന യുവതിയെ  പരസ്യമായി മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി വല്ലപ്പുഴ പുത്തൻ പീടിയേക്കൽ വീട്ടിൽ ഹംസ (33) യെ പട്ടാമ്പി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചതിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും കാർ തീവെച്ച് നശിപ്പിച്ചതിന് ചെർപ്പുളശ്ശേരി
പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ട്. കൂടാതെ ഭാര്യയെ പീഡിപ്പിച്ചതിന് ചെർപ്പുളശ്ശേരി സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഹംസക്കെതിരെ 2 അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.