മേട്ടുപ്പാളയത്ത് നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവ്വീസ് ആരംഭിച്ചു. ആനക്കട്ടിയിൽ ജനങ്ങൾ ബസ്സിന് സ്വീകരണമൊരുക്കി.

തമിഴ്നാട് സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ് ആനക്കട്ടി അട്ടപ്പാടി ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവീസ് തുടങ്ങി. അട്ടപ്പാടി ചുരം വഴി എസ്.ഇ.ടി.സിയുടെ ആദ്യ സർവീസാണ് ഇന്ന് ആരംഭിച്ചത്. കാലത്ത് 6 ന് മേട്ടുപ്പാളയത്ത് നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് മണ്ണാർക്കാടെത്തിയ സർവ്വീസാണ് ഇന്ന് നടന്നത്.

കോയമ്പത്തൂരിൽ നിന്നും പാലക്കാട് വഴി കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമെല്ലാം തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ദീർഘദൂര സർവീസുകൾ ഉണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി വഴിയുള്ള സർവീസ് ആദ്യമാണ്. തമിഴ്നാട്ടിലെ ബസ് ചാർജാണ് ഈടാക്കുക എന്നിരിക്കെ പുതിയ ബസ്സ് സർവ്വീസ് യാത്രക്കാർക്ക് ഏറെ ഗുണകരമാവും. ആനക്കട്ടിയിൽ ജനങ്ങൾ ബസ്സിന് സ്വീകരണമൊരുക്കി.