ഒഡീഷയില്‍ നിന്ന് 118 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ എത്തി

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആണെത്തിയത്. ഓക്‌സിജന്‍ എക്‌സ്പ്രസ് കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി.

പശ്ചിമ ബംഗാളില്‍ നിന്നും ഓക്സിജന്‍ ടാങ്കറുകള്‍ കൊച്ചിയിലെത്തും. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ നടപടികളായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ടാങ്കറുകള്‍ അയച്ചു. ഒന്‍പത് ടണ്‍ വീതം ഓക്സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണ് അയച്ചത്. ഓക്സിജന്‍ നിറച്ച് ടാങ്കറുകള്‍ വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും.

ഇതിനിടെ യുഎഇയില്‍ നിന്ന് 700 കിലോഗ്രാം ഓക്സിജന്‍ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ സിലിണ്ടറുകളിലാണ് ഓക്സിജന്‍ എത്തിച്ചത്.