ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോ​ഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

കേരളത്തിൽ ഇതുവരെ 15 പേർക്കാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്തും, കൊല്ലത്തുമാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു.

തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.