ഡ്രോൺ ഉപയോഗിച്ച് നഗരം സാനിറ്റൈസേഷൻ ചെയ്ത് തൃശൂർ കോർപറേഷൻ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നഗര കേന്ദ്രങ്ങൾ വൃത്തിയാക്കി തൃശൂർ കോർപറേഷൻ. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കൽ നടപടിയെന്ന് കോർപറേഷൻ അധുകൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള സാനിറ്റൈസേഷൻ.

12 ലിറ്റർ ടാങ്ക് ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സിൽവർ നൈട്രേറ്റ് ലായനിയുമാണ് ടാങ്കിൽ നിറയ്ക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോർപറേഷനുവേണ്ടി സാനിറ്റൈസേഷൻ ചെയ്ത് നൽകിയത്.