കോൺഗ്രസിന്റെ എല്ലാ തീരുമാനത്തെയും ലീഗ് പിന്തുണയ്ക്കും; പി.കെ കുഞ്ഞാലിക്കുട്ടി

ഊർജസ്വലതയോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കോൺഗ്രസിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകൾ നൽകിയ അദ്ദേഹം, കോൺഗ്രസ് ഇാതാകുമെന്നോർത്ത് ഇടതുപക്ഷമുൾപ്പെടെ ആരും സന്തോഷിക്കണ്ടെന്നും പറഞ്ഞു.
‘എന്റെയും പാർട്ടിയുടെയും എല്ലാ പിന്തുണയുമുണ്ടാകും. കോൺഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാർട്ടിയുടെയും ആവശ്യമാണ്. ഇടതുപക്ഷത്തിനായാലും ദേശീയ തലത്തിൽ നിവർന്നുനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം. അതിന് വേണ്ടി പാർട്ടി എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നൽകും.

ലീഗ് നൽകുന്ന പിന്തുണയെക്കാൾ മറ്റ് സംസ്ഥാനങ്ങൾ കോൺഗ്രസിന് നൽകുന്നുണ്ട്. പാർട്ടി ഉയർന്ന് വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് പിന്തുണ ഉറപ്പ് കൊടുക്കുന്നത്’. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.