കാക്കനാട് ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 70 പേർ

കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റില് എന്ന ചെറുപ്രാണിയുടെ ശല്യം കൊണ്ട് വലയുകയാണ് ജനങ്ങൾ. ഈ പ്രാണിയെ ശരീരത്തിൽ ഇരുന്നതിൻ്റ ഫലമായി ചൊറിച്ചിലും പൊള്ളലും വന്നവർ ഏറെയാണ്. ഇതിനോടകം ഒരു മാസത്തിനിടെ 70 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയത്.

സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഈ ചെറു പ്രാണിയെ കാണാൻ സാധിക്കു. രാത്രികാലങ്ങളിൽ ബാൽക്കണിയിൽ വിശ്രമിക്കുന്നവർക്കും മൊബൈൽ ഫോൺ ലാപ്ടോപ്പ് എന്നിവ പരിശോധിക്കുന്നവർക്ക് ആണ് ബ്ലിസ്റ്റൽ ബീറ്റ്ൻറെ ഉപദ്രവം നേരിടേണ്ടി വന്നിരിക്കുന്നത്. കാക്കനാട് ഇടച്ചിറ ഭാഗത്ത് ഇതിനോടൊപ്പം എഴുപതോളം പേർക്ക് പ്രാണിശല്യം നേരിടേണ്ടി വന്നിട്ടുണ്ട്.

ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റർ ബീറ്റിൽ. ഈ പ്രാണിയുടെ ശരീരത്തിൽ രാസവസ്തു ഉണ്ട്. ഇത് ശരീരത്തിൽ പുരണ്ടാൽ ചർമ്മ കോശങ്ങളെ നശിപ്പിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

മുഖം കഴുത്ത് കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്നു തിണർത്ത പൊള്ളിയ പാടുകൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.