വ്യത്യസ്ത വാക്‌സിൻ ഡോസുകൾ സ്വീകരിക്കാൻ കഴിയുമോ; വാക്‌സിനേഷനിൽ പഠനത്തിനൊരുങ്ങി കേന്ദ്രം

കൊവിഡ് വാക്‌സിനേഷനിൽ വിശദമായ പഠനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ട് കൊവിഡ് വാക്‌സിനുകളുടെ ഇടവേള കൂട്ടുന്നതും പരിഗണനയിലുണ്ട്. രണ്ട് വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കാൻ കഴിയുമോ, ഇത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമോ എന്നുമാണ് വിദഗ്ധ സമിതി പ്രധാനമായും ആലോചിക്കുന്നത്. നിലവിൽ രാജ്യത്തുപയോഗിക്കുന്ന വെക്ട്രൽ വൈറൽ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള കൊവിഷീൽഡ് വാക്‌സിൻ, രണ്ട് ഡോസിന് പകരം ഒറ്റ ഡോസ് മാത്രമായി എടുക്കാൻ കഴിയുമോ എന്നും സമിതി പരിശോധിക്കുകയാണ്.

ഓഗസ്റ്റ് മാസത്തോടെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.