ഛത്തീസ്ഗഡില്‍ തലയ്ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു പോലീസ് പെക്കോയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ദന്തേവാഡയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പെക്കോയെ വധിച്ചത്. ഗുമല്‍നാര്‍ ഗ്രാമത്തിലെ വന മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. ഉടനെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് എസ്പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയില്‍ എത്തിയത്. പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.