എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക.
ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചു. വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടർന്നാണ് ഈ സേവനം
എസ്.ബി.ഐ നിർത്തിയത്.
ഏത് രീതിയിലാണ് പണം തട്ടിപ്പ് നടന്നതെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്.ബി.ഐ.യുടെ ഐ.ടി. വിഭാഗം പരിശോധന നടത്തിവരുകയാണ്. പ്രശ്‌നം പരിഹരിച്ചതിനുശേഷമെ മെഷീനിൽനിന്നും പണം പിൻവലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കുകയുള്ളു.
https://twitter.com/TheOfficialSBI/status/1405892563614113794