വിസ്മയയുടെ മരണത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ; ‘പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ല’

കൊല്ലത്ത് ഭർതൃവീട്ടിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.

സ്ത്രീധനം മരണ വാറന്‍റാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന്‍, എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവർ വിസ്മയയുടെ വീട് സന്ദർശിച്ചിരുന്നു.