കായംകുളത്ത് ക്വട്ടേഷൻ ആക്രമണം

കായംകുളത്ത് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഗോവിന്ദമുട്ടം സ്വദേശി ചന്ദ്രന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രിയോടെയാണ് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. ആക്രമണത്തിൽ ചന്ദ്രനും കുടുംബത്തിനും പരുക്കേറ്റു. വീട് മുഴുവനും അടിച്ചു തകർത്ത നിലയിലാണ്.