കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,892 പോസിറ്റീവ് കേസുകളും 817 മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ 3,07,09,557 ആയി. ആകെ മരണം 4,05,028 ആയി. രോഗമുക്തി നിരക്ക് 97.18%. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം
4,60,704 ആയി.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. കഴിഞ്ഞ 17 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് ഇന്ത്യയിലെ ടിപിആർ.