ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.