24 മണിക്കൂറിനിടെ 39, 361 പുതിയ കൊവിഡ് കേസുകള്‍; 416 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39, 361 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 416 പേര്‍ മരണമടഞ്ഞു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,11,189 ആയി.

രോഗമുക്തി നിരക്ക് 97.35 ശതമാനമായി ഉയര്‍ന്നു. പ്രതിദിന ടിപിആര്‍ നാല് ശതമാനത്തില്‍ താഴെ തുടരുന്നുണ്ട്. പ്രതിദിന കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളുണ്ട്.

ബസിലും മെട്രോയിലും മുഴുവന്‍ ആളുകളെ പ്രവേശിപ്പിക്കും. എന്നാല്‍ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് അനുമതി ഇല്ല. ഡല്‍ഹിയിലെ തിയറ്ററുകള്‍ ഇന്ന് 50 ശതമാനം കാണികളെ അനുവദിച്ച് തുറന്നുപ്രവര്‍ത്തിക്കും. അതിനിടെ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ 43.51 കോടി ആയി.

അതേസമയം കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കേരളത്തില്‍ സിക വൈറസ് ബാധിതരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ മാത്രം 2 പേര്‍ക്ക് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ സിക വൈറസ് സ്ഥിരീകരിച്ചത്.