രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും
Related Posts

‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ സാധിക്കുന്നതിൽ ഇഎംഎസിന് അതുല്യമായ പങ്കുണ്ട്’; മുഖ്യമന്ത്രി
ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത് എന്ന് മുഖ്യമന്ത്രി…

നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ആരോപണം…

‘കേന്ദ്രസേനയെ വിന്യസിക്കണം’; വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ്
വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോൺഗ്രസ്. പോളിംഗ് സ്റ്റേഷനുകളിൽ ക്യാമറ…