മണിക്കൂറുകള്‍ നീണ്ട പരിശ്രമം; ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി.

ചാലക്കുടിപ്പുഴയില്‍ കുടുങ്ങിയ ആന വനത്തിനുള്ളില്‍ കയറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയില്‍ നിന്ന് ആന രക്ഷപ്പെട്ടത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന.

അതിരപ്പിള്ളി – പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കിൽപെട്ടു: ദൃശ്യങ്ങൾ. https://fb.watch/eED7roq1Be/

ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയിരുന്നു. തുടർന്ന് ഇപ്പോൾ വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതർ അറിയിച്ചു.

ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.