പെരിന്തൽമണ്ണ കാര്യവട്ടത്ത് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

പെരിന്തൽമണ്ണ കാര്യവട്ടത്ത് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.അപകടത്തിൽഅഞ്ച് പേർക്ക് പരിക്കേറ്റു.
പെരിന്തൽമണ്ണ അമ്മിനിക്കാട് വാഴെതൊടി മുഹമ്മദിൻ്റെ മകൻ സിദാൻമുഹമ്മദ് ആണ് മരിച്ചത്


ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടമുണ്ടായത്. ചെമ്മാണിയോട് നിന്ന് വിവാഹം കഴിഞ്ഞ്
മടങ്ങുന്ന പെരിന്തൽമണ്ണ, പൊന്യാകുറുശ്ശി,കക്കൂത്ത് സ്വദേശികൾ സഞ്ചരിച്ച എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.പെരിന്തൽമണ്ണ അമ്മിനിക്കാട് വാഴെതൊടി മുഹമ്മദിൻ്റെ മകൻ 18 വയസ്സുള്ള സിദാൻ മുഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റ ഒതുക്കുംപുറത്ത് അഫ്നാൻ,കിഴിശേരി ആദിൽ,പള്ളിപ്പുറം വീട്ടിൽ റിസ്വാൻ,ദിൽദാർ മൻസിലിൽ ഷാരൂഖ്,പാതായിക്കര കീഴിശേരി നിഹാൽ എന്നിവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്