അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല എന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന്‍ വ്യക്തമാക്കി. അതേസമയം ഇന്നലെ ആരംഭിച്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ച വരെ തുടരും. കൊടുവള്ളി സ്വദേശിയായ സുഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്റ്റംസും പൊലീസും. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്. സുഫിയാനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ അര്‍ജുന്‍ ആയങ്കി, കൊടി സുനി എന്നിവരുടെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. Read Also: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതികള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയതായി പ്രതി ഷെഫീഖ്; ജയിലില്‍ വധഭീഷണിയുണ്ടായി രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ സുഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വര്‍ണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതും സുഫിയാനാണ്.

സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതും​.ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി.

വിദ്യാർത്ഥികൾക്കായി കെ.എസ്.ആ‌ർ.ടി.സി പ്രത്യേക സ‌ർവീസ് നടത്തും. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും.