ഓണവിപണി; സജ്ജരായി ബെവ്കോ, ആവശ്യ സ്റ്റോക്കുകൾ എത്തിച്ചു

 ഓണവിപണിക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞെന്ന് ബെവ്കോ. എല്ലാ ഔട്ട്ലെറ്റിലും ആവശ്യമായ സ്റ്റോക്കുകൾ ഉണ്ടെന്ന് ബെവ്കോ എംഡി യോ​ഗേഷ് ​ഗുപ്ത പറഞ്ഞു. ജനപ്രിയ ബ്രാന്റുകൾ എല്ലാ ഔട്ട്ലെറ്റുകളിലും എത്തിച്ചു. ഏറ്റവും ജനപ്രിയമായത് ജവാൻ റം ആണ്. അതിന്റെ വില കുറവാണ്. ഓണ സമയത്ത് എല്ലാ ഔട്ട്ലെറ്റിലും പരിശോധന നടത്തും.

ജനങ്ങൾ കുപ്പി വാങ്ങുമ്പോൾ ലേബൽ പരിശോധിക്കണം. എല്ലാ സാധനങ്ങളിലും സെക്യൂരിറ്റി ലെബൽ ഉണ്ടന്ന് ഉറപ്പ് വരുത്തണം. കഴിഞ്ഞ തവണ 700 കോടിയായിരുന്നു 10 ദിവസത്തെ വിറ്റ് വരവ്. ഇത്തവണ 10% വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കും.

മദ്യവിപണിയിൽ മുൻപ് 95 % കാഷ് ഉപയോ​ഗിച്ചായിരുന്നു വിനിമയം നടത്തിയിരുന്നത്. ഇത്തവണ 25 % ഡിജിറ്റൽ പെയ്മെൻറ് നടത്താനാണ് ഉദ്ദേശം. ഏറ്റവും കൂടുതൽ ഡിജിറ്റൽ പെയ്മെന്റ് നടത്തുന്ന ഔട്ട് ലെറ്റിന് പരിതോഷികം നൽകുമെന്നും ബെവ്കോ എംഡി പറഞ്ഞു.