രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 607 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32558530 ആയി. ആകെ മരണസംഖ്യ 436365 ആയി. പ്രതിദിന കേസുകളിൽ കൂടുതൽ കൊവിഡ് ബാധിതർ കേരളത്തിൽ നിന്ന്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 31,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂർ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂർ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസർഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

29,608 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3987, തൃശൂർ 3846, കോഴിക്കോട് 3615, മലപ്പുറം 3401, പാലക്കാട് 1396, കൊല്ലം 2469, കോട്ടയം 1951, കണ്ണൂർ 1825, ആലപ്പുഴ 1847, തിരുവനന്തപുരം 1591, ഇടുക്കി 1155, പത്തനംതിട്ട 987, വയനാട് 940, കാസർഗോഡ് 598 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.