പാചകവാതകവില വീണ്ടും കൂട്ടി.

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25. 50 രൂപയാണ് വര്‍ദ്ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയാവും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 50 രൂപയാണ്.

തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ദ്ധിപ്പിച്ചിരുന്നു.