കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് തൊഴിലാളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ടിഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കി.

അതേസമയം കെഎസ്ആർടിസിലെ വരവുചെലവ് കണക്കുകൾ പരിശോധിക്കാണമെന്ന് സിഐടിയു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മാനേജ്മെൻറ് നൽകിയതെന്നും നേതാക്കള്‍ പറഞ്ഞു. ചർച്ച വിജയം. കെഎസ്ആർടിസിയുടെ സുഗമമായ ഭാവിക്കുള്ള തീരുമാനമെടുത്ത ചർച്ചയെന്നും നേതാക്കള്‍ പറഞ്ഞു.