ചെർപ്പുളശ്ശേരി മാങ്ങോട് വീട്ടമ്മ കുത്തേറ്റു മരിച്ചു ‘പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത ആണ് മരിച്ചത്. 50 വയസായിരുന്നു.ഭർത്താവിനെ പോലീസ് തിരയുന്നു
ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം കുറച്ചു മാസമായി സ്ഥലം വാങ്ങി ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്ന പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത.ഇന്ന് രാവിലെ ആറോടെയാണ് സുനിത വീട്ടിൽ വച്ച് കുത്തേറ്റ് മരിച്ചത്. ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മകൻ സഞ്ജയ് എത്തിയപ്പോൾ അമ്മ കുത്തേറ്റു വീണ നിലയിലായിരുന്നു. ഉടൻ മാങ്ങോ ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു സഞ്ജയ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്..
ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു… സംഭവത്തിന് ശേഷം ഒളിവിൽ പോയ സത്യനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി,
സുനിതയുടെ മൃതദേഹം മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ