ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍

ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചു പോയവരുടെ പെന്‍ഷന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അനന്തരാവകാശികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിരാലംബര്‍ക്കും അശരണര്‍ക്കും ആയുള്ള സഹായമാണെന്നും അവര്‍ മരിച്ചു പോയാല്‍ തുക അനന്തരാവകാശികള്‍ക്ക് നല്‍കുന്നതില്‍ പ്രസക്തിയില്ല എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.