ചളവറ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിനോദ യാത്രപോയ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ക്ലാർക്ക് എ.പി. സത്യപാലന് സസ്പെൻഷൻ.

ചളവറ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിനോദ യാത്രപോയ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ക്ലാർക്ക് എ.പി. സത്യപാലന് സസ്പെൻഷൻ. മുൻ പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ് സത്യപാലൻ, വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന പരാതിയിൽ ഹെഡ്മിസ്ട്രസ് എ.സി. രജിതയെയും, മാറ്റി നിർത്താൻ തീരുമാനിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.. ക്ലാർക്കിനെതിരായ പരാതി നിയമപരമായി അന്വേഷിക്കാൻ കൈമാറിയതായും മാനേജർ.. പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജനകീയ സമിതി സ്കൂളിലേക്ക് മാർച്ച് നടത്തി.

ചളവറ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിനോദ യാത്രക്കു പോയ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ചിലരോട് ബസിലുണ്ടായിരുന്ന ക്ലാർക്ക് എ.പി. സത്യപാലൻ മദ്യപിച്ച് മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി.. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഇവർ സ്കൂളിലേക്ക് മാർച്ച് നടത്തി..

സി പി എം നേതാവും ചളവറ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റു കൂടിയാണ് ആരോപണ വിധേയനായ എ പി സത്യപാലൻ . പ്രശ്നത്തെക്കുറിച്ച് ഹെഡ് മിസ്ട്രസിനോട് പറഞ്ഞപ്പോൾ വേണ്ട രീതിയിൽ ഇടപെടലുണ്ടായില്ലെന്നും കുട്ടികൾ മാനേജ്മെന്റിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.. സംഭവം വിവാദമായതിനു പിന്നാലെ സ്കൂൾ മാനേജ്മെന്റ് ഇടപെടുകയും കുട്ടികളുടെ ആവശ്യപ്രകാരം ക്ലാർക്ക് എ.പി. സത്യ പാലനെ സസ്‌പെന്റ് ചെയ്യുകയും, പ്രധാന അധ്യാപിക കുട്ടികളേയും രക്ഷിതാക്കളുടേയും സമക്ഷം മാപ്പുപറയുകയും ചെയ്തു.

കുട്ടികൾ നൽകിയ പരാതി പോലീസിനും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അന്വേഷണത്തിന് കൈമാറിയതായും ഇത് സംബന്ധിച്ച് അന്വേഷിക്കേണ്ടത് അവരാണെന്നും സ്കൂളിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കില്ലെന്നും മാനേജർ എം.പി. ഗോവിന്ദരാജൻ പറഞ്ഞു… ഈ പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നപരാതിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എ.സി. രജിതയെയും മാറ്റി നിർത്താൻ തീരുമാനിച്ചതായും മാനേജർ പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസും, ബി.ജെ.പി.യും ഉൾപ്പടെ യുളള രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തു വന്നിട്ടിട്ടുണ്ട്.. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് ആവശ്യം.