വാണിയംകുളം പനയൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് താൽക്കാലിക ജീവനക്കാരൻ മരിച്ചു.

വാണിയംകുളം പനയൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് താൽക്കാലിക ജീവനക്കാരൻ മരിച്ചു. ഷൊർണ്ണൂർ സ്വദേശി മുനിയാണ്ടിയാണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.ഇരുമ്പ് കൈക്കോട്ട്, പിക്കാസ് എന്നീ ഉപകരണങ്ങൾ നിർമ്മിക്കുന്ന പനയൂർ മിനിപ്പടിയിലെ മിനി ഇന്റസ്ട്രിക്കുള്ളിലെ അമ്മ ഫോർജിങ്ങ്സ് എന്ന കമ്പനിക്കുള്ളിലാണ് അപകടം ഉണ്ടായത്.കൈക്കോട്ട് മൂർച്ച കൂട്ടുന്നതിനിടെ കൈ വഴുതി കൈക്കോട്ട് ഗ്രൈൻഡിങ് വീലിന് ഉള്ളിൽ കുടുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം.തൊട്ടപ്പുറത്തുള്ള കമ്പനിയിലെ തൊഴിലാളികൾ ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ്
മുനിയാണ്ടിയെ ഗുരുത പരിക്കോടെ അബോധാവസ്ഥയിൽ കാണുന്നത്. ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.