‘നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; സുരേഷ് ​ഗോപി

ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സുരേഷ് ​ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു.നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

“ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS”, എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഷഹ്ന ജീവനൊടുക്കിയത്. കേസില്‍ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഷഹ്നയുടെ മരണശേഷം ഒളിവില്‍ പോയ ഇയാളെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കരുനാഗപ്പള്ളിയില്‍ വച്ച് പിടികൂടിയാണ് റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ആയിരുന്നു അറസ്റ്റ്.