kerala Latest News

പാലക്കാട് കൊപ്പത്ത് ബൈക്കും ഓട്ടോറിക്ഷയും കൂടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു.

പാലക്കാട് കൊപ്പത്ത് ബൈക്കും ഓട്ടോറിക്ഷയും കൂടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കോട്ടപ്പുറം കുളങ്ങര വീട്ടിൽ എ പ്രകാശനാണ് മരിച്ചത്. 52 വയസായിരുന്നു .

ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക് വരുമ്പോള്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അപകടം. പ്രകാശന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചേകാലോടെ മരിച്ചു..

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥനാണ് . ചെർപ്പുളശ്ശേരി സ്റ്റേഷനിലും അഞ്ചു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്…ഭാര്യ സുധ കരിമ്പുഴ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികയാണ് ,മക്കള്‍ നവനീത്, കൃഷ്ണജ .