kerala Latest News

‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. വ്‌ളോഗര്‍മാര്‍ ഉള്‍പ്പെടെ 3 പുരുഷന്മാരും 2 സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരുക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം […]

kerala Latest News

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ‘അധിക താത്കാലിക ബാച്ചനുവദിക്കും; പ്രതിസന്ധി പഠിക്കാൻ സമിതി’; മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയിൽ അധിക താത്കാലിക ബാച്ചനുവദിക്കാൻ സർക്കാർ തീരുമാനമായെന്ന് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആർഡിഡിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സമിതിയിൽ അംഗങ്ങളാകും. 15 വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം അധിക ബാച്ച് വേണോ എന്നതിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്തമാസം 7,8 തീയതികളിലാണ് സപ്ലെമെന്ററി അലോട്ട്‌മെന്റിൽ അഡ്മിഷൻ […]

kerala Latest News

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു; എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം ‌സർക്കാരിനെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. […]

kerala Latest News

ടി.പി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം; ജയിൽ സുപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. […]

kerala Latest News

‘EVM ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത; തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണം’; ഇലോൺ മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇവിഎം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ചെറുതല്ലെന്നാണ് യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്. പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന. നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മസ്ക് പറയുന്നു. അതേസമയം ഇന്ത്യയിലും മസ്കിന്റെ പ്രസ്താവന ചർച്ചാ വിഷയമായിരിക്കുകയാണ്. ഇന്ത്യയിലെ […]

kerala Latest News

തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകൻ അലനെയും പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിശോധിക്കാനെത്തിയതായിരുന്നു എസ്‌ഐ.പൊലീസിനെ കണ്ടയുടനെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം […]

kerala Latest News

വയനാടോ റായ്ബറേലിയോ? ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും

ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും. ദേശീയ രാഷ്ട്രീയ സാഹചര്യവും പാർട്ടിയിലെ പൊതു വികാരവും കണക്കിലെടുത്ത് റായ്ബറേലി നിലനിർത്താനാണ് സാധ്യത. രാഹുൽ ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. രണ്ടു മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവർ വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ച് 14 ദിവസത്തിനകം ഒരു മണ്ഡലം രാജിവെക്കണമെന്നാണ് വ്യവസ്ഥ. തീരുമാനമെടുക്കാനുള്ള രാഹുലിന്റെ സമയപരിധി നാളെ അവസാനിക്കും. രാജി വെച്ചില്ലെങ്കിൽ രണ്ടു മണ്ഡലങ്ങളിലെ ഫലം റദ്ദാക്കും. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് […]

kerala Latest News

കുവൈറ്റ് ദുരന്തം: വിമാനത്താവളത്തിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ​ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിക്കും. ഇതിനായി […]

kerala Latest News

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

kerala Latest News

കുവൈത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; കുടുംബങ്ങൾക്ക് യൂസഫലിയും രവി പിള്ളയും സഹായം നൽകുമെന്നും അറിയിച്ചു

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ […]