COVID-19 National

കൊവിഡ് ജാഗ്രത നിയന്ത്രണം: 6രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന്മുതല്‍ എയർസുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധം

കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന്  വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡിസംബർ 22ന് പ്രധാന്മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയോ […]

COVID-19 International

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ഇന്ത്യ

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യഎക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം. യാത്രക്കാര്‍ പാലിക്കേണ്ട ജാഗ്രത: മാസ്‌കും സാമൂഹിക അകലവും. എയര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശമാണ് മാസ്‌കും സാമൂഹിക അകലവും. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, […]

COVID-19 International

വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ  പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിൻറെ സന്തോഷമില്ലാതാക്കാൻ ഇടവരുത്തരുതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് […]

COVID-19

കൊവിഡ് രോ​ഗികളിൽ വീണ്ടും പുതിയ ലക്ഷണങ്ങള്‍; ഡോക്ടര്‍ പറയുന്നു…

കൊവിഡ് കേസുകൾ വീണ്ടും  ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കൊവിഡ് (covid) രോ​ഗികളിൽ വ്യാപകമാണെന്നാണ് ഇപ്പോള്‍ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പനി, തലവേദന, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ (symptoms) കൂടി കാണുന്നതായി ദില്ലിയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഡോ. അക്ഷയ് ബുദ്രാജ പറയുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രം, […]

COVID-19 kerala

കൊവിഡ് വ്യാപനം; കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുന്നു, കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ജില്ലകളിൽ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമർശനം. അ‍ഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ […]

COVID-19 National

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന.

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41% കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കണക്കുകൾ അയ്യായിരത്തിന് മുകളിൽ എത്തുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പേർക്കും തമിഴ്‌നാട്ടിൽ 144 പേർക്കും ഗുജറാത്തിൽ 72 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ […]

COVID-19 kerala Latest News

കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്‌സിൻ , കൊവിഷീൽഡ് വാക്‌സീൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്ക് നൽകും. നേരത്തെ കോവാക്‌സിന് 1200 രൂപയും കോവിഷീൽഡിന് 600 രൂപയുമായിരുന്നു വില. […]

COVID-19 National

‘മാസ്ക് നിർബന്ധമല്ല’; ചണ്ഡീഗഡിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ എടുത്തുമാറ്റി ചണ്ഡിഗഡ് ഭരണകൂടം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ പൂർണമായി നീക്കി. സംസ്ഥാനത്ത് പുതിയ കേസുകൾ വൻ തോതിൽ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാൽ കൊവിഡ് ഉചിത പെരുമാറ്റത്തിൽ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച […]

COVID-19 kerala

മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ചലച്ചിത്ര നടന്‍ മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

COVID-19 National

രാജ്യത്ത് 7,081 പേർക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 264 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,78,940 ആയി. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.38 ശതമാനമാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. ഇന്നലെ 264 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകൾ). മഹാരാഷ്ട്രയിൽ […]