വിഷയത്തില്‍ ഗൌരവകരമായ പരിഗണ വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ചക്കുള്ളില്‍ കെ.എസ്.ആര്‍.ടി.സി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണം.
ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെന്‍ഷന്‍ തുകയടക്കാതെ കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍ ഗൌരവകരമായ പരിഗണ വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച്ചക്കുള്ളില്‍ കെ.എസ്.ആര്‍.ടി.സി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണം. 125 കോടി രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടക്കാനുള്ളത്. കോടതി വിധിയുടെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു. 2014 ഏപ്രിലിന് ശേഷം നിയമിതരായവരാണ് പങ്കാളിത്ത പെന്‍ഷന്‍റെ പരിധിയില്‍ വരുന്നത്.
പക്ഷെ നാളിതുവരെ ഇവരില്‍ നിന്നും പിരിച്ചെടുത്ത തുക കെ.എസ്.ആര്‍.ടി.സി നാഷ്‍ണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടച്ചിട്ടില്ല. ജീവനക്കാരില്‍ നിന്നും പിരച്ചെടുത്ത 62.5 കോടി രൂപയും കെ.എസ്.ആര്‍.ടി.സിയുടെ 62.5 കോടി രൂപയും ചേര്‍ത്ത് 125 കോടി രൂപയാണ് ഇത്തരത്തില്‍ അടക്കേണ്ടത്.
ജീവനക്കാരും യൂണിയനുകളും ഹൈക്കോടതിയെ സമീപിക്കുകയും ഇന്നലെ അതു സംബന്ധിച്ച ഒരു വിധി ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്തു. രണ്ടു മാസം മുമ്പ് ഫയല്‍ ചെയ്ത പെറ്റീഷനില്‍ ഒരു വിശദീകരണം നല്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി തയ്യാറായില്ല.തുടര്‍ന്നാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.