kerala LOCAL NEWS

വീണ്ടും ആനയുടെ ആക്രമണം: അട്ടപ്പാടിയിൽ വയോധികനെ ചവിട്ടി കൊലപ്പെടുത്തി

ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യൻ. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്.

kerala LOCAL NEWS

ചങ്ങാനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 […]

kerala Latest News LOCAL NEWS

കടം വീട്ടാന്‍ മറ്റ് മാര്‍ഗമില്ല; സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55കാരന്‍

കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്. 11ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് സജി ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നത്. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് സജി. കഴിഞ്ഞ 26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങിയത്. […]

kerala Latest News LOCAL NEWS SPECIAL

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും […]

kerala LOCAL NEWS

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കാണാതായ വോട്ടുപെട്ടി കണ്ടെത്തി

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ വെച്ച സ്പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ ഒന്നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് […]

kerala LOCAL NEWS

വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്. ഇന്നലെയാണ് സംഭവം നടന്നത്. വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് കൂട്ടത്തല്ല് തുടങ്ങുന്നത്. കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 […]

kerala LOCAL NEWS

ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു

കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം […]

kerala Latest News LOCAL NEWS Palakkad

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം റോഡുമാണ് ഉപരോധിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം.വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.

kerala LOCAL NEWS

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി.

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. മാന്നാര്‍ സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സജീവനെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും മകനും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പുറകിലും നെഞ്ചിലും പരുക്കേറ്റിട്ടുണ്ട്.

kerala LOCAL NEWS Palakkad Politics

ലീഗിലെ പുരുഷാധിപത്യത്തിനെതിരെ ലീഗ് അംഗമായ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ലീഗിലെ പുരുഷാധിപത്യത്തിനെതിരെ ലീഗ് അംഗമായ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ രാജി ലീഗ് നേതൃത്വം എഴുതി വാങ്ങിച്ചിരുന്നു.. 👇👇👇👇👇👇👇👇👇 #മണ്ണാർക്കാട്ബ്ലോക്ക്‌പഞ്ചായത്ത്‌ #പ്രസിഡന്റ്‌സ്ഥാനംവെറുംറബ്ബർസ്റ്റാമ്പ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തൂടെ?,ഉൽഘാടനങ്ങൾ നടത്തിക്കൂടെ?ഭരണപരമായ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ടിവിടെ (എന്റെ പുരുഷ സഹപ്രവർത്തകരുടെ ഭാഷയിൽ )…………………ഇതിനാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിനെ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്?……. സ്ത്രീക്ക് മിണ്ടിക്കൂടാ……. സ്ത്രീക്ക് ബ്ലോക്കിൽ കാര്യങ്ങൾ ചെയ്ത് കൂടാ അതിനെല്ലാം ആണുങ്ങളുണ്ടിവിടെ…………………………………. പ്രിയമുള്ളവരേ ഇതാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിന്റെ ഡ്യൂട്ടി എന്ന് പറയുന്നത്…വാഹനത്തിൽ […]