മണ്ണാർക്കാട് താലൂക്ക് ആശുപത്രി പരിസരത്തു നിന്ന് മോഷണം പോയ ഓട്ടോറിക്ഷ ഗുരുവായൂരിൽ നിന്ന് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് തെങ്കര മുതുവല്ലി ചേലക്കാട്ടുതൊടി ഹംസകുട്ടിയെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

ആറാം തീയതി രാത്രി പത്തരയോടെയാണ് വാണിയംകുളം സ്വദേശിയും 108 ആംബുലൻസ് ഡ്രൈവറുമായ സുഭാഷിന്റെ ഓട്ടോറിക്ഷ മോഷണം പോയത്. ആംബുലൻസിന് ഓട്ടം ഇല്ലാത്തപ്പോൾ ഓട്ടോറിക്ഷയിൽ ഓട്ടം പോകാറാണ് സുഭാഷിന്റെ പതിവ്. ആറാം തീയതി രാത്രി ആംബുലൻസ് ഓട്ടം പോയിവന്നപ്പോൾ ഓട്ടോറിക്ഷ കാണാനുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ എം.ബി.രാജേഷ്, എസ്ഐ അജാസുദ്ദീൻ, സിപിഒമാരായ ഉമ്മർ ഫാറൂഖ്, റംഷാദ്, ദേവദാസ്, വിനോദ്കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.