പക്ഷിപ്പനി ഭീതിയിൽ രാജ്യം; മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

പക്ഷിപ്പനി ഭീതിയിൽ രാജ്യം. മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.

പക്ഷിപ്പനി സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ മുറുംബ ഗ്രാമത്തിൽ 10 കിലോമീറ്റർ പരിധിയിൽ കോഴി വിൽപ്പന നിരോധിച്ചു. ഗ്രാമത്തിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. അതിനിടെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി കൂടുതൽ പക്ഷികൾ ചത്തു. പക്ഷിപനിയുണ്ടോയെന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകൾ അയച്ചു. ഡൽഹിയിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.