പട്ടാമ്പി – കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പട്ടാമ്പി – കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു,, പൊയിലൂർ താഴത്തേതിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീനാണ് മരിച്ചത്. 21 വയസായിരുന്നു

പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ വില്ലേജിനു മുന്നിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്. ഇന്ന് രാവിലെ 8:45 ഓടെ ആയിരുന്നു അപകടം… പട്ടാമ്പിയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സും ഓങ്ങല്ലൂരിലേക്ക് പോകുന്ന മുഹമ്മദ് അമീൻ സഞ്ചരിച്ച ‘ബൈക്കും കൂട്ടിയടിച്ചാണ് അപകടം ഉണ്ടായത്.. ഗുരുതരമായി പരിക്കേറ്റ അമീനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല… ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും ബസ്സിന്റെ മുൻവശവും തകർന്നിട്ടുണ്ട്.. അപകടത്തെ തുടർന്ന് അല്പനേരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.. മരണപ്പെട്ട മുഹമ്മദ് അമീൻ ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനാണ്,, രാവിലെ കടയിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.. ഷൊർണൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു