സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്.

ആനമങ്ങാട് കൃഷ്ണപ്പടിക്ക് സമീപം വളവിൽ സ്വകാര്യ ബസ്സ്
സ്കൂട്ടറിൽ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്. തൂത കല്ലിങ്ങൽ മുഹമ്മദ് ഷെക്കീബ് (31 )ന് ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എഴേമുക്കാലോടെയാണ് അപകടം.ഉണ്ടായത്

പെരിന്തൽമണ്ണയിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന
കനറാ ബസാണ്മുഹമ്മദ് ഷെക്കീബ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.ചൊവ്വാഴ്ച
രാവിലെ ഏഴേ മൂക്കാലോടെയാണ്അപകടം ഉണ്ടായത്. കാറിനെയും മോട്ടോർ ബൈക്കിനെയും മറികടന്ന് തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ
ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം സ്കൂട്ടറുമായി ബസ്
മുമ്പോട്ട് നീങ്ങി. ബസിനടിയിൽ കുടുങ്ങിക്കിടന്ന
മുഹമ്മദ് ഷെക്കീബിനെ യാത്രക്കാർ പുറത്തെടുത്ത് പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ എത്തിച്ചു. ഗുരുതരമായ പരിക്കേറ്റ ഷെക്കീബിനെ മൗലാന ആശുപത്രിയിലെ
തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇതേ സമയം അപകടം സംഭവിച്ച സമീപത്തെ റോഡിലെ കുഴികൾ അപകട ഭീഷണിയാണ്. ജല പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച ശേഷം അറ്റകുറ്റപ്പണി നടത്തി ടാറിങ് ചെയ്തിരുന്നു. എന്നാൽ വീണ്ടുംകുഴികൾ രൂപാന്തരപ്പെട്ടു.
ഈ കുഴികളും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടു.ആനമങ്ങാട് വിളക്കത്ര വളവും, കൃഷ്ണപ്പടി
വളവും സ്ഥിരമായി വാഹനാപകടങ്ങൾ സംഭവിക്കുന്ന ഭാഗങ്ങളാണ്.
അപകടങ്ങൾ നിയന്ത്രിക്കാൻനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്