കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെഷന്‍ ക്ലാര്‍ക്ക് വിനോദിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്. വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്.
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുടെ അന്വേഷണത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.