ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കലാപത്തിന് പണമെത്തിച്ചെന്ന ആരോപണത്തില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ കേന്ദ്ര സര്‍ക്കാര്‍. യുപി പൊലീസിന്റെ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കും.

അടുത്തയാഴ്ചയാണ് റൗഫ് ഷെരീഫ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുക. യുപിയിലെ മഥുര കോടതിയുടെ വാറന്റിനെതിരെയാണ് റൗഫ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഇ.ഡിക്ക് യാതൊരു തെളിവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പുതിയൊരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.