യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിതെന്നും കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു.
പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഉദ്യോഗാർത്ഥികൾ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാർഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒഴിവുകൾ നികത്തുന്നത് ഉറപ്പാക്കാൻ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.