സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ മുഖ്യാതിഥികളാകും. കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്. കെ. സിങ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദ്ദീപ് സിങ് പൂരി, സംസ്ഥാന വൈദ്യുതി മന്ത്രി എം. എം. മണി, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എം. സി. കമറുദ്ദീന് എംഎല്‍എ എന്നിവര്‍ സംബന്ധിക്കും.

കാസര്‍ഗോഡ് പൈവളികെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് സോളാര്‍ പാര്‍ക്ക് തയാറായിരിക്കുന്നത്.കേന്ദ്രാവിഷ്കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതോത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ്ഇബിയുടെ കുബനൂര്‍ സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക.